കർഷക പ്രക്ഷോഭം: രാഹുൽ ഗാന്ധിയുടെ സന്ദർശനം ഇന്ന്
text_fieldsഭോപ്പാൽ: മഹാരാഷ്ടയിലെ കർഷക പ്രക്ഷോഭത്തിൽ അഞ്ച് കർഷകർ വെടിയേറ്റ് മരിച്ച സംഭവത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. സംഭവസ്ഥലം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും.
ജില്ലയിൽ ഇന്നലെ മുതൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടകളും മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. ഇന്‍റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിക്കുകയാണ്. തെരുവിൽ പൊലീസ് സേന പട്രോളിങ് നടത്തുന്നുണ്ട്.
ഇന്നലെ വെടിവെപ്പിൽ മരിച്ച കർഷകരുടെ മൃതദേഹം സംസ്ക്കരിക്കാൻ ഗ്രാമീണർ ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സ്ഥലത്തെത്തണമെന്നാണ് ഇവരുടെ ആവശ്യം. കർഷകന്‍റെ മൃതദേഹവുമായി ചിലർ ദേശീയപാത ഉപരോധിക്കുന്നുമുണ്ട്.
മരിച്ച അഞ്ച് കർഷകരും പാട്ടിദാർ സമുദായത്തിൽപ്പെട്ടവരാണ്. മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാതെ മൃതദേഹം മറവ് ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. എന്നാൽ ശിവരാജ് സിങ് ചൗഹാൻ സ്ഥലം സന്ദർശിക്കില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് നന്ദകുമാർ സിങ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.